MARQ

ഉപജില്ലാ ശാസ്ത്രമേളയില്‍ ഞങ്ങള്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം .. സന്തോഷം ! .....ക്ലാസ്സ്‌ പരീക്ഷ അവസാനിച്ചു .. ....... സംസ്ഥാന ഹയര്‍ സെക്കന്ററി അധ്യാപക അവാര്‍ഡ്‌ ജ്യോതിഷ് ബാബു സാറിന്.. ...വിദ്യാലയം ഉത്സവ ലഹരിയില്‍ ... ക്ലാസ്സ്‌ വായനാമൂല അറിവിന്റെ നിറകുടം ..!!

MARQ1

LATEST UPDATES: ..ഉപജില്ലാ ശാസ്ത്രമേള: ഐ ടി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ തൂത്തുവാരി ..... ഞങ്ങളുടെ school assembly :..ചിത്രങ്ങള്‍ Photo galleryയില്‍ .........ഓണാഘോഷം :- കമ്പ്യൂട്ടര്‍ സയന്‍സ് ചുണക്കുട്ടികള്‍ സമ്മാനങ്ങള്‍ തൂത്തുവാരി .. വടംവലിയില്‍ ആവേശം അലതല്ലി ... വള്ളപ്പാട്ട് , ഓണപ്പാട്ട് , ബിസ്കറ്റ് തീറ്റ മത്സരം , വടം വലി മത്സരം എന്നിവയില്‍ ഒന്നാം സ്ഥാനം .. അത്തപ്പൂ മത്സരത്തില്‍ രണ്ടാം സ്ഥാനം .. മത്സരിച്ച എല്ലാ ഇനങ്ങളിലും വിജയം.. സന്തോഷം ..!!

HISTORY

  • സ്ഥാപിതം                                                              19-06-1938
  • സ്ഥലം                                                                    കിടങ്ങന്നൂര്‍
  • സ്കൂള്‍ വിലാസം                                                        നാല്‍ക്കാലിക്കല്‍ പി.ഒ, കിടങ്ങന്നൂര്‍
  • പിന്‍ കോഡ്                                                           689533
  • സ്കൂള്‍ ഫോണ്‍                                                          04682287040
  • വിദ്യാഭ്യാസ ജില്ല                                                   തിരുവല്ല
  • റവന്യൂ ജില്ല                                                            പത്തനംതിട്ട
  • ഭരണ വിഭാഗം                                                       എയ്ഡഡ് ‍‌
  • സ്കൂള്‍ വിഭാഗം                                                        പൊതു വിദ്യാലയം
  • ആണ്‍ കുട്ടികളുടെ എണ്ണം                                        605
  • പെണ്‍ കുട്ടികളുടെ എണ്ണം                                       548
  • വിദ്യാര്‍ത്ഥികളുടെ എണ്ണം                                      1153
  • അദ്ധ്യാപകരുടെ എണ്ണം                                         40
  • പ്രിന്‍സിപ്പല്‍                                                        ശ്രീമതി.പ്രീത




               1938 ല്‍ കിടങ്ങന്നൂര്‍ സംസ്കൃതവിദ്യാലയം ഒരു ഷെഡ്ഡുകെട്ടി ആരംഭിച്ചു.1942 ല്‍ പുതിയ സ്കൂള്‍കെട്ടിടം പൂര്‍‍ത്തിയായി. ഈ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഒരു ഹരിജന് വിദ്യാര്‍ത്ഥിയായിരുന്ന ശ്രി.ശങ്കരശാസ്സ്രികളാണ് നടത്തിയത്.10 വര്‍ഷം കൊണ്ട് സംസ്കൃത വിദ്യാലയം എസ്.വി.ജി.വി.സംസ്കൃത കോളേജായി ഉയര്‍ന്നു.സര്‍ക്കാരിന്റെ നയം മാറ്റം മൂലം സംസ്കൃത കോളേജ് അടച്ചു പൂട്ടേണ്ടി വന്നപ്പോള്‍ അതേ കെട്ടിടത്തില്‍ 1949-ല്‍ ഇംഗ്ലീഷ് സ്കൂള്‍ അഞ്ചാം ക്ലാസ്സ് മുതല്‍ ആരംബിച്ചു. 1953-ല്‍ ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍.സീ പരീക്ഷ എഴുതി. 1958-ല്‍ പ്ലസ്സ്-2 അനുവദിച്ചു. വിദ്യലയത്തിനു വേണ്ടി ആദ്യം സ്ഥലം ദാനം ചെയ്തത് ‍ശ്രി മറുകര പരമേശ്വരന്‍ പിള്ളയാണ്.   മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി      ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
  • 1951-1953                   എം.വി.എബ്രഹാം
  • 1953-1979                   വി.വി.കുറുപ്പ്
  • 1979-1981                  എന്‍.ഗോപിനാഥന്‍ നായര്‍.
  • 1981-1984                  കെ.കെ.രാസാമണിയമ്മ
  • 1984-1988                  വിജയമ്മ
  • 1988-1993                  പി.എന്‍.ഗോപാലകൃഷ്ണന്‍ നായര്‍
  • 1993-1996                  നരേന്ദ്രന്‍ നായര്‍
  • 1996-1998                  എം.കെ.രാധാമണിയമ്മ
  • 1998-                          പീ.ആര്‍.ശ്യാമളാമ്മ